Saturday 13 June 2015

അഷ്ടപദി - 8 സാ വിരഹേ തവ ദീനാ മാധവ ( Ashtapadi 8 - Sa Virahe Thava Deena Madhava )

(രാധയുടെ നിർദ്ദേശ പ്രകാരം അവളുടെ വിരഹ ദുഖവും അവസ്ഥയും സഖി കൃഷ്ണനോട് വിവരിയ്ക്കുകയാണീ അഷ്ടപദിയിൽ 

രാഗം - ദ്വിജവന്തി )

നിന്ദതി ചന്ദനമിന്ദുകിരണ മനുവിന്ദതി ഖേദമധീരം
വ്യാളനിലയ മിളനേന ഗരളമിവ കലയതി മലയ സമീരം
സാ വിരഹേ തവ ദീനാ 
മാധവ, മനസിജ വിശിഖഭയാദിവ ഭാവനയാ ത്വയി ലീനാ

ഹേ കൃഷ്ണാ.. നിന്നാൽ പരിത്യജിയ്ക്കപ്പെട്ടു എന്ന തോന്നലിൽ, നിന്റെ വിരഹത്തിൽ രാധയുടെ അവസ്ഥ എത്രയും പരിതാപകരമായിരിയ്ക്കുന്നു. കുളിർമ്മ നല്കുന്ന ചന്ദനക്കുഴമ്പും പൂനിലാവും അവൾക്ക് ചുട്ടു പൊള്ളുന്നു, ചന്ദനഗന്ധം അവൾക്ക് അസഹ്യമാകുന്നു, മലയഗിരിയിൽ നിന്ന് വീശുന്ന കുളിർ തെന്നൽ അവൾക്ക് സർപ്പവിഷം ആയി ദേഹത്തെ ബാധിയ്ക്കുന്നു. രാധയ്ക്ക് നിന്നിൽ നിന്ന് വേറിട്ട ജീവിതം ദുരിതമയമാണു മാധവാ... മന്മഥന്റെ പഞ്ചബാണങ്ങളെ ഭയന്നാകാം അവൾ മനസുകൊണ്ട് സ്വയം നീയുമായി രമിയ്ക്കുകയാണ്.

അവിരള നിപതിത മദനശരാദിവ ഭവദവനായ വിശാലം
സ്വഹൃദയമർമ്മണി വർമ്മകരോതി സജലനളിനീ ദളജാലം.
സാ വിരഹേ തവ ദീനാ 
മാധവ, മനസിജ വിശിഖഭയാദിവ ഭാവനയാ ത്വയി ലീനാ

ഹേ കൃഷ്ണാ..രാധയുടെ ഹൃദയത്തിലേയ്ക്ക് കാമദേവന്റെ പൂവമ്പുകൾ മഴ പോലെ പെയ്തിറങ്ങുകയാണ്. അവൾ ആ ദേഹതാപത്താൽ താമരയിതളുകൾ നനച്ച് കുച്ചകുംഭങ്ങൾക്ക് മുകളിൽ ചാർത്തി ശമനപരിഹാരം തേടുമ്പോൾ, ഹൃദയത്തിൽ നിറഞ്ഞ നിന്നെ മലർശരനിൽ നിന്നും കവചം തീരത്ത് സംരക്ഷിയ്ക്കാൻ ശ്രമിയ്ക്കുകയാണെന്ന് തോന്നും. രാധയ്ക്ക് നിന്നിൽ നിന്ന് വേറിട്ട ജീവിതം ദുരിതമയമാണു മാധവാ... മന്മഥന്റെ പഞ്ചബാണങ്ങളെ ഭയന്നാകാം അവൾ മനസുകൊണ്ട് സ്വയം നീയുമായി രമിയ്ക്കുകയാണ്.

കുസുമവിശിഖ ശരതല്പമനല്പ വിലാസകലാ കമനീയം
വ്രതമിവ തവപരിരംഭസുഖായ കരോതി കുസുമ ശയനീയം.
സാ വിരഹേ തവ ദീനാ 
മാധവ, മനസിജ വിശിഖഭയാദിവ ഭാവനയാ ത്വയി ലീനാ

ഹേ കൃഷ്ണാ.. രാധ മനസ്സ് കൊണ്ട് മന്മഥന്റെ അതേ ശരങ്ങളാൽ ഒരു മേത്ത തീർത്ത് അതിൽ ശയിയ്ക്കുകയാണ്. അത് അവൾക്ക് എത്രയും പെട്ടെന്ന് നിന്നോടൊപ്പം മറ്റൊരു പൂമെത്തയിൽ പുനര്ന്നു കിടക്കുവാനായി അവൾ നേരുന്ന നേർച്ചയാണ്. രാധയ്ക്ക് നിന്നിൽ നിന്ന് വേറിട്ട ജീവിതം ദുരിതമയമാണു മാധവാ... മന്മഥന്റെ പഞ്ചബാണങ്ങളെ ഭയന്നാകാം അവൾ മനസുകൊണ്ട് സ്വയം നീയുമായി രമിയ്ക്കുകയാണ്.


വഹതി ച ഗളിത വിലോചന ജലധര മാനന കമല മുദാരം
വിധുമിവ വികട വിധുന്ദുദ ദന്തദലന ഗളിതാമൃത ധാരം
സാ വിരഹേ തവ ദീനാ 
മാധവ, മനസിജ വിശിഖഭയാദിവ ഭാവനയാ ത്വയി ലീനാ

ഹേ കൃഷ്ണാ.. രാധയുടെ കണ്ണുകൾ നിഞ്ഞൊഴുകുകയാണ്, അവളുടെ മനോഹരമായ നളിനമുഖം കണ്ണുനീർ ച്ചാലുകളാൽ മറയ്ക്കപ്പെടുന്നു. ഈ കാഴ്ച്ച രാഹുവിന്റെ ദാന്തത്താൽ ഏറ്റ മുറിപ്പടിലൂടെ ചന്ദ്രൻ അമൃത് വർഷിയ്ക്കുന്നത് പോലെ കാണപ്പെടുന്നു. രാധയ്ക്ക് നിന്നിൽ നിന്ന് വേറിട്ട ജീവിതം ദുരിതമയമാണു മാധവാ... മന്മഥന്റെ പഞ്ചബാണങ്ങളെ ഭയന്നാകാം അവൾ മനസുകൊണ്ട് സ്വയം നീയുമായി രമിയ്ക്കുകയാണ്.

വിലിഖതി രഹസി കുരംഗമദേന ഭവന്തമ സമശരഭൂതം
പ്രണമതിമകര മേധോവിനിധായ കരേ ച ശരം നവചൂതം.
സാ വിരഹേ തവ ദീനാ 
മാധവ, മനസിജ വിശിഖഭയാദിവ ഭാവനയാ ത്വയി ലീനാ

ഹേ കൃഷ്ണാ.. നിന്റെ വിരഹത്തിൽ ശോകോന്മാദ വിവശയായ അവൾ മാനിന്റെ തോലിൽ നിന്റെ ചിത്രം വരച്ചുണ്ടാക്കിയിരിയ്ക്കുന്നു. നിന്നെ കാമദേവനായി സങ്കൽപ്പിച്ചിരിയ്ക്കുന്ന ചിത്രത്തിൽ നിനക്ക് താഴെയായി ഒരു വലിയ മുതലയുടെ രൂപവും, നിന്റെ കയ്യിലായി മാമ്പൂകൊണ്ടുള്ള ഒരമ്പും കൂടി വരച്ച് ചേർത്തിരിയ്ക്കുന്നു. ഇതിലൊക്കെ വിചിത്രമായത് ആ ചിത്രത്തിനു മുന്നില് അവൾ ചെയ്തു കൊണ്ടിരിയ്ക്കുന്നു എന്നതാണ്. രാധയ്ക്ക് നിന്നിൽ നിന്ന് വേറിട്ട ജീവിതം ദുരിതമയമാണു മാധവാ... മന്മഥന്റെ പഞ്ചബാണങ്ങളെ ഭയന്നാകാം അവൾ മനസുകൊണ്ട് സ്വയം നീയുമായി രമിയ്ക്കുകയാണ്.


ധ്യാനലയേന പുരാ പരികല്പ്യ ഭവന്തമതീവ ദുരാപം
വിലഹതി ഹസതി വിഷീദതി രോദിതി ചഞ്ചതി മുഞ്ചതി താപം
സാ വിരഹേ തവ ദീനാ 
മാധവ, മനസിജ വിശിഖഭയാദിവ ഭാവനയാ ത്വയി ലീനാ

ഹേ കൃഷ്ണാ.. രാധ മനസ്സിൽ നിന്നെ മറ്റാർക്കും കഴിയാത്ത രീതിയിൽ പൂർണ്ണതയിൽ തന്നെ സങ്കൽപ്പിച്ച് കൊണ്ട് ഇരിയ്ക്കുന്നു. ആ മനോരൂപത്തിനു മുന്നിൽ അവൾ ചിലപ്പോൾ നിരാശയാകുന്നു, ചിലപ്പോൾ പൊട്ടിച്ചിരിയ്ക്കുന്നു, ചിലപ്പോൾ ദുഖിയ്ക്കുന്നു, ചിലപ്പോൾ കരയുന്നു, മറ്റ്‌ ചിലപ്പോൾ നിന്നെ എന്ന് സങ്കൽപ്പിച്ച് വലം വയ്ക്കുന്നു; ഇങ്ങനെയൊക്കെ അവൾ തന്റെ ദുഃഖതീഷ്ണത ലഘൂകരിയ്ക്കാൻ ശ്രമിയ്ക്കുന്നു. രാധയ്ക്ക് നിന്നിൽ നിന്ന് വേറിട്ട ജീവിതം ദുരിതമയമാണു മാധവാ... മന്മഥന്റെ പഞ്ചബാണങ്ങളെ ഭയന്നാകാം അവൾ മനസു കൊണ്ട് സ്വയം നീയുമായി രമിയ്ക്കുകയാണ്.

പ്രതിപദ മിദമപി നിഗദതി മാധവ! ചരണേ പതിതാഹം
ത്വയി വിമുഖേ മയി സപദി സുധാനിധി രപിതനുതേ തനുദാഹം
സാ വിരഹേ തവ ദീനാ 
മാധവ, മനസിജ വിശിഖഭയാദിവ ഭാവനയാ ത്വയി ലീനാ

ഹേ കൃഷ്ണാ.. രാധ പറയുന്ന ഓരോ വാചകത്തിലും , അവളോട് ചോദിയ്ക്കുന്ന ഏത് ചോദ്യങ്ങൾക്കുത്തരമായും, അവൾ ഉരുവിടുന്നത് " ഓ, മാധവാ.. ഞാൻ നിന്റെ പ്രണമിയ്ക്കുന്നു" എന്നാണ്. ഒപ്പം " നീ എന്നിൽ നിന്നും അകന്നു പോയതിൽ പിന്നെ എനിയ്ക്ക് പൂനിലാവ് പോലും ശരീരത്തെ എരിയ്ക്കുന്ന തീയായി അനുഭവപ്പെടുന്നു" എന്ന കൂടി കൊണ്ടിരിയ്ക്കുന്നു. രാധയ്ക്ക് നിന്നിൽ നിന്ന് വേറിട്ട ജീവിതം ദുരിതമയമാണു മാധവാ... മന്മഥന്റെ പഞ്ചബാണങ്ങളെ ഭയന്നാകാം അവൾ മനസുകൊണ്ട് സ്വയം നീയുമായി രമിയ്ക്കുകയാണ്.

ശ്രീജയദേവ ഭണിതമിദമധികം യദി മനസാനടനീയം
ഹരിവിരഹാകുല വല്ലവയുവതി സഖീവചനം പഠനീയം
സാ വിരഹേ തവ ദീനാ 
മാധവ, മനസിജ വിശിഖഭയാദിവ ഭാവനയാ ത്വയി ലീനാ

വിരഹിണിയായ രാധയുടെ വിവശത ശരിയായി ധരിയ്ക്കാൻ, നിങ്ങൾ, രാധയുടെ പ്രിയ സഖി ശ്രീകൃഷ്ണനു നല്കിയ സന്ദേശത്തിന്റെ വിശദാംശങ്ങൾ ആകുന്ന ജയദേവന്റെ ഈ വരികൾ വായിച്ചാലും. രാധയ്ക്ക് നിന്നിൽ നിന്ന് വേറിട്ട ജീവിതം ദുരിതമയമാണു മാധവാ... മന്മഥന്റെ പഞ്ചബാണങ്ങളെ ഭയന്നാകാം അവൾ മനസുകൊണ്ട് സ്വയം നീയുമായി രമിയ്ക്കുകയാണ്.

No comments:

Post a Comment