Saturday 13 June 2015

അഷ്ടപദി 10 - തവ വിരഹേ വനമാലി ( Ashtapadi 10 - Thava Virahe Vanamali)

(ഒന്നാമത്തെ അഷ്ടപദിയുടെ പൂരകമായി ഇതിനെ കാണണം, 10 ആം അഷ്ടപദി 5 ഈരടികൾ അടങ്ങിയതാണ്. ഇത് 1 ആം അഷ്ടപദിയുടെ 11 ഈരടികളെ ക്രമീകരിയ്ക്കുന്നു; രണ്ടും ചേരുമ്പോൾ 16 ഈരടികൾ 2 അഷ്ടപദിയ്ക്ക്, അതായത് 8 ഈരടി എന്ന തത്വം നിലനിർത്തുന്നു. കൃഷ്ണനോട് രാധയുടെ വിരഹം അറിയിച്ച് മടങ്ങി വന്ന സഖി, രാധയോട് കൃഷ്ണന്റെ വിവരണം നൽകുന്നതണീ അഷ്ടപദി 

രാഗം - ആനന്ദഭൈരവി )

വഹതി മലയസമീരേ രാധേ മദനമുപനിധായ
സ്ഫുടതി കുസുമനികരേ രാധേ വിരഹി ഹൃദയദളനായ
തവ വിരഹേ വനമാലി സഖിസീദതിരാധേ

അല്ലയോ രാധേ .. മലയാപർവ്വതത്ത്തിൽ നിന്നുള്ള കുളിരിളം കാറ്റ് വീശുമ്പോൾ,അത് കാമദേവന്റെ കുസൃതികൾക്ക് സഹായകമാകുന്നു, ആ കാറ്റിൽ അതിവേഗമാർജ്ജിച്ച അവന്റെ പുഷ്പ്പശരങ്ങൾ, പിരിഞ്ഞിരിയ്ക്കുന്ന പ്രണയിതാക്കളുടെ ഹൃദയം ദയകൂടാതെ ഭേദിയ്ക്കുകയുമാണ്. ആ വനമാലി , കൃഷ്ണൻ നിന്റെ വിരഹത്താലുള്ള വേദനയിലാണെന്ന് പ്രിയസഖി രാധേ.. നീ.. അറിഞ്ഞാലും.


ദഹതി ശിശിരമയൂഖേ രാധേ മരണമനുകരോതി 
പതതി മദന വിശിഖേ രാധേ വിലപതി വികലതരോതി 
തവ വിരഹേ വനമാലി സഖിസീദതിരാധേ 

ചന്ദ്രബിംബത്തിൽ നിന്നുള്ള കുളിർരശ്മികൾ പോലും അവനെ ചുട്ടു പൊള്ളീയ്ക്കുന്നു, മരണസമാനമായ ഒരു ദുഖാനുഭാവത്തിൽ അവൻ വലയുന്നു. ഇതിനെല്ലാം ഉപരിയായി വസന്തത്തിന്റെ മറവിൽ മന്മത്ഥൻ എയ്ത് വിടുന്ന മാരശരങ്ങളാൽ അവനിൽ ആഴത്തിൽ മുറിവുകൾ സൃഷ്ടിയ്ക്കുന്നു. ആ വനമാലി , കൃഷ്ണൻ നിന്റെ വിരഹത്താലുള്ള വേദനയിലാണെന്ന് പ്രിയസഖി രാധേ.. നീ.. അറിഞ്ഞാലും..

ധ്വനതി മധുപസമൂഹേ രാധേ ശ്രവണമപി ദധാതി 
മനസിചലിതവിരഹേ രാധേ നിശിനിശി രുജമുപയാതി 
തവ വിരഹേ വനമാലി സഖിസീദതിരാധേ 

വസന്തം ആസ്വദിയ്ക്കുന്ന തേനീച്ചക്കൂട്ടങ്ങൾ-ക്കിടയിൽ, അവയുടെ മൂളിപ്പാട്ടുകളിൽ നിന്നും രക്ഷപ്പെടാൻ തന്റെ കാതുകൾ കൈകൊണ്ട് പൊത്തി അവനിരിയ്ക്കുന്നു. നിന്നെ പിരിഞ്ഞ വേദന അവൻറെ രാത്രികളെ നിദ്രാ വിഹീനങ്ങളാക്കുന്നു. ആ വനമാലി , കൃഷ്ണൻ നിന്റെ വിരഹത്താലുള്ള വേദനയിലാണെന്ന് പ്രിയസഖി രാധേ.. നീ.. അറിഞ്ഞാലും.


വസതി വിപിനവിതാനേ രാധേ ത്യജതി ലളിത മപിധാമ 
ലുഠതി ധരണിശയനേ രാധേ ബഹുവിലപതി തവനാമ 
തവ വിരഹേ വനമാലി സഖിസീദതിരാധേ 

കൃഷ്ണൻ സുഖപ്രദവും , മനോഹരവുമായ കൊട്ടാരം ഉപേക്ഷിച്ച് വനത്തിലെ ലതാസദനത്തിൽ കഴിയുകയാണ്. അവിടെ വെറും നിലത്ത് കിടന്നുറങ്ങുന്ന അവൻ നിദ്രയിൽ പലവട്ടം നിന്റെ പേരുറക്കെ വിളിയ്ക്കുന്നു. ആ വനമാലി , കൃഷ്ണൻ നിന്റെ വിരഹത്താലുള്ള വേദനയിലാണെന്ന് പ്രിയസഖി രാധേ.. നീ.. അറിഞ്ഞാലും.

ഭണതി കവിജയദേവേ രാധേ വിരഹവിലസിതേന 
മനസിരഭവിഭവേ രാധേ ഹരിരുദയതു സുകൃതേന 
തവ വിരഹേ വനമാലി സഖിസീദതിരാധേ 

ജയദേവൻ ആർജ്ജിച്ച പുണ്യത്തിന്റെ ശക്തിയാലാവാം , ശ്രീഹരി രാധയെ വേർപെട്ടപ്പോൾ തനിയ്ക്കുണ്ടായ കഠിനമായ ദുഖത്തിന്റെ ആഴം അവന്റെ ഹൃദയത്തിൽ സ്വയം തോന്നിപ്പിയ്ക്കുന്നതും അവനത് ഈ രീതിയിൽ വർണ്ണീയ്ക്കുവാൻ കഴിയുന്നതും. ആ വനമാലി , കൃഷ്ണൻ നിന്റെ വിരഹത്താലുള്ള വേദനയിലാണെന്ന് പ്രിയസഖി രാധേ.. നീ.. അറിഞ്ഞാലും.

No comments:

Post a Comment